എന്താണ് User Interface ഡിസൈനിങ് ?
- UX Malayali Technology , Psychology & People
- Jun 18, 2022
- 2 min read
എന്താണ് യൂസർ ഇന്റർഫേസ് ?
ഒരാളെ അയാൾ ഉദ്ദേശിക്കുന്ന ഒരു കാര്യം മറ്റൊരു വസ്തു/ സാഹചര്യം ഉപയോഗിച്ചു ചെയ്യാൻ അയാളെ സഹായിക്കുന്ന ഇതിന്റെ ഇടയിൽ പൊതുവായി വരുന്ന കാര്യങ്ങളെ ഇന്റർഫേസ് എന്ന് വിളിക്കാം. ഉദാഹരണത്തിന് ചായ കുടിക്കാൻ സഹായിക്കുന്ന ഒരു കോഫി കപ്പ് , ലൈറ്റ് ഓൺ അല്ലെങ്കിൽ ഓഫ് ആക്കാൻ സഹായിക്കുന്ന ഒരു സ്വിച്ച് , ഒരു മൊബൈൽ അപ്ലിക്കേഷൻ , ഒരു മൊബൈൽ ഫോൺ ഇവക്കെല്ലാം ഇത്തരം ഇന്റർഫേസ്കൾ ഉണ്ട് . ഇവയെല്ലാം ഒരാളെ അഥവാ ഒരു യൂസർനെ ഏതെങ്കിലും ഒരു പ്രശ്ന പരിഹാരത്തിനോ ഒരു പ്രത്യേക ഉദ്ദേശത്തിനോ സഹായിക്കുന്ന ഒരു ഇന്റർഫേസ് ആണ് .
എന്താണ് UI ഡിസൈൻ ?
ഡിസൈനിങ് എന്നത് കൊണ്ട് ആര്ട്ട് എന്നതിനേക്കാൾ ഒരു പ്രശ്ന പരിഹാരം ഉണ്ടാക്കലിനെ ആണ് ഉദ്ദേശിക്കുന്നത് . ഇതു കൊണ്ട് തന്നെ മുൻപ് പറഞ്ഞ ഇന്റർഫേസ് എന്ന മീഡിയം, മനുഷ്യന് മനസിലാക്കി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഉണ്ടാക്കി എടുക്കുന്നതിനെ ആണ് പൊതുവിൽ UI ഡിസൈൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് . ഇത് കാർ അല്ലെങ്കിൽ അതിന്റെ ഡാഷ്‌ബോർഡ് പോലെ ഉള്ള ഒരു വസ്തു ആകാം, അതല്ലെങ്കിൽ ഫേസ്ബുക് , ഇൻസ്റ്റാഗ്രാം , ഫോട്ടോഷോപ്പ് പോലെ ഉള്ള ഒരു അപ്ലിക്കേഷൻ / സോഫ്റ്റ്‌വെയർ ആകാം .
ആരാണ് UI ഡിസൈനർ ?
മുൻപ് പറഞ്ഞ ഇന്റർഫേസ്കൾ ഉൾകൊള്ളുന്ന പ്രൊഡക്ടുകളെ ഉപയോഗിക്കാൻ എളുപ്പമുള്ളതും ആകർഷണം ഉണ്ടാക്കുന്ന തരത്തിലും ഉണ്ടാക്കാൻ കഴിയുന്നവർ ആണ് യൂസർ ഇന്റർഫേസ് ഡിസൈനർ . ഒരു പ്രൊഡക്ടിൽ , യൂസർ ഉപയോഗിക്കുന്ന പല തരത്തിൽ ഉള്ള കാര്യങ്ങൾ , നിറങ്ങൾ , വാക്കുകൾ , ചിത്രങ്ങൾ , ഷേപ്പ് കൾ ഇവയുടെ എല്ലാം കൃത്യമായ ഉപയോഗത്തിലൂടെ അനേകം സ്‌ക്രീനുകളോ അല്ലെങ്കിൽ വസ്തുക്കളോ ആക്കി മാറ്റുകയാണ് ഒരു UI ഡിസൈനറുടെ പ്രധാന ഉത്തരവാദിത്വം . ഇതിനായി UI ഡിസൈനർ ഒരു പ്രോഡക്റ്റ് ഡിസൈൻ ടീമിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവരും ആയി പ്രത്യകിച്ചും UX ഡിസൈനറുമായി ചേർന്ന് പ്രവർത്തിക്കേണ്ടത് ഉണ്ട് .
എന്തൊക്കെ ആണ് UI ഡിസൈനറുടെ പ്രധാന ജോലികൾ ?
യൂസർ ഇന്റർഫേസിന്റെ അടിസ്ഥാന കാര്യങ്ങൾ ആയ നിറങ്ങൾ , വാക്കുകൾ , ചിത്രങ്ങൾ , ഷേപ്പ് കൾ എന്നിവയുടെ ഡിസൈനിങ് .
ഒരു യൂസർ കടന്നു പോയേക്കാവുന്ന സ്ക്രീനുകൾ , വസ്തുക്കൾ എന്നിവയുടെ ഡിസൈനിങ് .
ഇത്തരത്തിൽ ഉണ്ടാക്കുന്ന കാര്യങ്ങളുടെ ഉപയോഗത്തിന് സഹായിക്കുന്ന ഒരു ഗൈഡ് ലൈൻ ഉണ്ടാക്കൽ .
ഇന്റർഫേസ് കളുടെ ഉപയോഗത്തിന് സഹായിക്കുന്ന അനിമേഷൻ .
ഉണ്ടാക്കുന്ന ഡിസൈൻ അത് ഉപയോഗിക്കാൻ സാധ്യത ഉള്ള എല്ലായിടത്തും കൃത്യമായി കാണപ്പെടുന്നു എന്ന് ഉറപ്പു വരുത്തൽ ( ഉദാഹരണത്തിന് ഒരു വെബ്സൈറ്റ് കംപ്യൂട്ടറിലും , ടാബിലും , മൊബൈൽ ഫോണിലും ഒരുപോലെ കാണപ്പെടുന്നത് ഉറപ്പു വരുത്തൽ ).
ഇന്റർഫേസ് ടെസ്റ്റ് ചെയ്യാൻ ആവശ്യമായ wireframe , പ്രോട്ടോടൈപ്പ് എന്നിവയുടെ തയാറാക്കൽ ഇവയൊക്കെ ഇതിൽ ചിലതാണ് .
കൂടുതൽ അറിയാം , പഠിക്കാം , ഒരുമിച്ചു മുന്നേറാം :
https://www.youtube.com/uxmalayali
https://www.instagram.com/uxmalayali
UX മലയാളി :)




Comments