UI ഡിസൈനർ അറിഞ്ഞിരിക്കേണ്ട GESTALT PRINCIPLES എങ്ങിനെ പഠിക്കാം ?
- UX Malayali Technology , Psychology & People
- Jun 20, 2022
- 1 min read
വിഷ്വൽ പ്രിൻസിപ്പിൾസ്
കളർ തിയറി
ടൈപ്പോഗ്രഫി
ഗ്രിഡ് സിസ്റ്റംസ്
ഗെസ്റ്റാൾഡ് തിയറി
ബേസിക്സ് ഓഫ് UX
അനിമേഷൻ
ഡിസൈൻ സോഫ്റ്റ് വെയർ
എന്താണ് ഗെസ്റ്റാൾഡ് പ്രിൻസിപ്പൽസ് ?
ഗെസ്റ്റാൾഡ് എന്നത് പൊതുവിൽ ഒരു സൈക്കോളജി പഠന ശാഖ ആണ് - നമ്മൾ കണ്ണുകളിൽ ഉൾപ്പെടുന്ന കാഴ്ചകളിൽ , ഒരായിരം കാര്യങ്ങൾ അല്ലെങ്കിൽ വസ്തുക്കൾ ഉണ്ടെങ്കിലും , അതിനെയെല്ലാം ഏതെങ്കിലും തരത്തിൽ ഉള്ള വിവിധങ്ങളായ ഗ്രൂപ്പുകൾ ആയി ക്രമീകരിച് - അവയുടെ ഒരു വലിയ ഗ്രൂപ്പ് ആക്കിമാറ്റി ആണ് - ഒരുപാടു സങ്കീർണമായ കാര്യങ്ങളെ നമ്മുടെ മനസിന് എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ ഉള്ള ഒരു ദൃശ്യമായി നമ്മുടെ ബ്രെയിൻ ലഖൂകരിച്ചു തരുന്നത് . ഇത്തരത്തിൽ ഉള്ള കഴിവ് ഉള്ളത് കൊണ്ടാണ് - നമുക്ക്, ഒരേ പോലെ ഉള്ള ഡ്രെസ്സുകൾ ധരിച്ചവർ , ഒരേ പൊക്കം ഉള്ളവർ , ഒരേ സ്ഥലത്തേക്ക് പോകുന്നവർ , ഒരേ പോലെയുള്ള ജനാലകൾ എന്നിങ്ങനെ തരം തിരിച്ചു കാണുന്നതിനോടൊപ്പം , ഇവയെ എല്ലാം ഒരേ ദൃശ്യമായി കാണാനും സാധിക്കുന്നത് .
ഇതേ കാര്യം നമ്മുടെ ഡിസൈനിൽ ഉൾക്കൊള്ളിക്കാൻ സഹായിക്കുന്ന കാര്യമാണ് ഗെസ്റ്റാൾഡ് പ്രിൻസിപ്പൽസ് . ഒരു മൊബൈൽ അപ്പ്ലിക്കേഷന്റെയോ , വെബ് പേജിന്റെയോ ഉള്ളിൽ നമ്മൾ കാണുന്ന ബട്ടണുകൾ , ഐക്കണുകൾ എന്നിവയൊക്കെ ഒരേ നിറം , ഒരേ ഷേപ്പ് ഒക്കെ ആകുമ്പോൾ സംഭവിക്കുന്നത് - ഇത്തരം പ്രൊഡക്ടുകളുടെ ഉപയോഗത്തിന് ഓരോ ഉപയോക്താവിനെയും സഹായിക്കൽ ആണ് . ഓരോ ഡിസൈനിനും ഉപയോഗിക്കാൻ എളുപ്പം ഉണ്ടാക്കുന്ന ഇ കാര്യത്തെ നമുക്ക് ഗെസ്റ്റാൾഡ് പ്രിൻസിപ്പൽസ് എന്ന് വിളിക്കാം . ഇനി ഇതു എങ്ങിനെ പഠിക്കാം എന്ന് നോക്കാം .
ഏറ്റവും അടിസ്ഥാന പരമായ കാര്യങ്ങൾ വ്യക്തമാക്കുന്ന ഒരു ആർട്ടിക്കിൾ :
https://www.interaction-design.org/literature/topics/gestalt-principles
ഏറ്റവും അടിസ്ഥാന പരമായ കാര്യങ്ങൾ വ്യക്തമാക്കുന്ന മറ്റൊരു ആർട്ടിക്കിൾ :
https://www.toptal.com/designers/ui/gestalt-principles-of-design
ഏറ്റവും അടിസ്ഥാന പരമായ കാര്യങ്ങൾ വ്യക്തമാക്കുന്ന ഒരു വ്ലോഗ് :
https://www.youtube.com/watch?v=FryaH599ec0
ഇന്റെറാക്ഷൻ ഡിസൈൻ ഫൌണ്ടേഷൻ സെർറ്റിഫിക്കേഷനോട് കൂടി തരുന്ന ഒരു paid കോഴ്സ് :
https://www.interaction-design.org/courses/gestalt-psychology-and-web-design-the-ultimate-guide
കൂടുതൽ അറിയാം , പഠിക്കാം , ഒരുമിച്ചു മുന്നേറാം :
www.youtube.com/uxmalayali
www.instagram.com/uxmalayali
UX മലയാളി :)




Comments