UI ഡിസൈനർ അറിഞ്ഞിരിക്കേണ്ട FUNDAMENTALS OF UX എങ്ങിനെ പഠിക്കാം ?
- UX Malayali Technology , Psychology & People
- Jun 21, 2022
- 1 min read
Updated: Jun 22, 2022
വിഷ്വൽ പ്രിൻസിപ്പിൾസ്
കളർ തിയറി
ടൈപ്പോഗ്രഫി
ഗ്രിഡ് സിസ്റ്റംസ്
ഗെസ്റ്റാൾഡ് തിയറി
ബേസിക്സ് ഓഫ് UX
അനിമേഷൻ
ഡിസൈൻ സോഫ്റ്റ് വെയർ
എന്താണ് UX ഫണ്ടമെന്റൽസ് ?
ഏതൊരു പ്രൊഡക്ടിന്റെ അല്ലെങ്കിൽ സെർവിസ്സിന്റെ ഉപയോക്താവിനെയും , അതിൽ കൂടെ കടന്നു പോവുമ്പോൾ ഉണ്ടാവുന്ന അവരുടെ അനുഭവത്തെ മെച്ചപ്പെടുത്താൻ ആണ് UX ഡിസൈൻ പ്രോസസും , യൂസർ ഇന്റർഫേസിന്റെ ഡിസൈനിങ്ങും .
എന്ത് കൊണ്ടാണ്, നമ്മുടെ കീബോർഡിൽ ഉള്ള "സ്പേസ്" , " എന്റർ " ബട്ടണുകൾ മറ്റുള്ളവയെക്കാൾ നീളത്തിൽ ഉണ്ടാക്കിയിരിക്കുന്നത് ?
എന്ത് കൊണ്ടാണ്, ഹോട്ടൽ ബുക്കിംഗ് വെബ്സൈറ്റ് / ആപ്പ്‌സിൽ ഒരു കാര്യം അല്ലെങ്കിൽ ഒരു ബുക്കിംഗ് സമയത്തിന് ലിമിറ്റുകൾ വെച്ചിരിക്കുന്നത് ?
എന്ത് കൊണ്ടാണ് , മൂന്ന് ഓപ്ഷനുകൾ കാണിച്ചിരിക്കുന്ന ഒരു സബ്സ്ക്രൈബ് പ്രൈസ് പേജിൽ ഒന്ന് മാത്രം ഹൈലൈറ് ചെയ്തു കാണിച്ചിരിക്കുന്നത് ?
ഡിസൈനർ അല്ലെങ്കിൽ ഉപയോഗിക്കുന്ന ആൾ എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ ആലോചിച്ചിട്ടുണ്ടോ ?
ഓരോ ഇന്റർഫേസ് ഡിസൈനിങ്ങിനു പിന്നിലും ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം ഒളിഞ്ഞിരുപ്പുണ്ട് ! കോഗ്നിറ്റീവ് സയൻസ്, സൈക്കോളജിയുടെ അവസരോചിതമായ ഉപയോഗം , ഡിസൈനിങ്ങിനോട് കൂടി ചേരുമ്പോളാണ് യൂസർ എക്സ്പീരിയൻസ് ഡിസൈൻ എന്ന പ്രോസസ്സിനു റിസൾട്ട് ഉണ്ടാക്കാൻ കഴിയുന്നത് .
ഏതൊരു പ്രൊഡക്ടിന്റെ അല്ലെങ്കിൽ സെർവിസ്സിന്റെ ഉപയോക്താവിനെയും , അതിൽ കൂടെ കടന്നു പോവുമ്പോൾ ഉണ്ടാവുന്ന അവരുടെ അനുഭവത്തെ മെച്ചപ്പെടുത്താൻ അല്ലെങ്കിൽ ഒരു ബിസിനസ് നു ആവശ്യം ആയ രീതിയിൽ ഉപയോഗപ്പെടുത്താൻ ആണ് ഇത്തരം കാര്യങ്ങളുടെ ഉപയോഗത്തിന്റെ ആവശ്യകത .
ഇത് കൊണ്ട് തന്നെ ഏതൊരു യൂസർ ഇന്റർഫേസ് ഡിസൈനറും - ഒരു പ്രൊഡക്ടിന്റെ നല്ല ഉപയോഗത്തിന് അടിസ്ഥാനപരമായ യൂസർ എക്സ്പീരിയൻസ് നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം ആണ് .
ഇത്തരം നിയമങ്ങൾ ഒരുമിച്ചു ചേർത്ത് ഒരു വെബ്സൈറ്റ് / ബുക്ക് JON YABLONSKI നമുക്കായിട്ടു നല്ല മനോഹരമായി തയ്യാറാക്കി വെച്ചിട്ടുണ്ട് . കൂടുതൽ അറിയാനും പഠിക്കാനും : https://lawsofux.com/ സന്ദർശിക്കുക .
കൂടുതൽ അറിയാം , പഠിക്കാം , ഒരുമിച്ചു മുന്നേറാം :
www.youtube.com/uxmalayali
www.instagram.com/uxmalayali
UX മലയാളി :)




Comments