നിങ്ങൾക്കും ആകാം ഒരു UX ഡിസൈനർ
- UX Malayali Technology , Psychology & People
- Jan 3, 2023
- 2 min read
Updated: Jan 4, 2023
ഡിസൈനിങ് എന്ന കരിയർ
മനുഷ്യ ജീവിതത്തിൽ ഡിസൈനിങ്ങിനുള്ള പ്രാധാന്യം എന്താണ് എന്ന് അറിയാൻ നിങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കളെ ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതിയാകും . നമ്മൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ , താമസിക്കുന്ന വീടുകൾ , ധരിക്കുന്ന വസ്ത്രങ്ങൾ , ഉപയോഗിക്കുന്ന വാഹനങ്ങൾ , ആധുനിക ജീവിതത്തിലെ ഒഴിച്ചുകൂടാൻ ആവാത്ത കംപ്യൂട്ടറുകൾ , മൊബൈൽ ഫോണുകൾ , ഭാവിയിലെ ഇന്റർനെറ്റ് എന്ന് കരുതപ്പെടുന്ന മെറ്റാവേഴ്സിലേക്കുള്ള വെർച്വൽ ഹെഡ്സെറ്റ് എന്നിങ്ങനെ എല്ലാമെല്ലാം ഡിസൈൻ ചെയ്യപ്പെട്ടവയാണ് . ഇവയെല്ലാം തന്നെ ഒരിക്കൽ ഒരാളുടെ അല്ലെങ്കിൽ ഒരു കൂട്ടം ആളുകളുടെ ഭാവനയിൽ മാത്രം ഉണ്ടായിരുന്ന കാര്യങ്ങൾ ആണ് എന്നത് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?
എന്താണ് പ്രോഡക്റ്റ് ഡിസൈൻ ?
മനുഷ്യൻ തന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നടത്തുന്ന യാത്രയിൽ; ഭാവിയിൽ അവശ്യം വേണ്ടി വരും എന്ന് കരുതിയ കാര്യങ്ങളെ ഭാവനയിൽ കാണാനും , അത് മറ്റുള്ളവരും ആയി പങ്കുവെക്കുകയും , നിർദ്ദേശങ്ങൾ സ്വീകരിച് , അനുയോജ്യമായ മാറ്റങ്ങൾ വരുത്തി ഉപയോഗ യോഗ്യമായ വിധത്തിൽ എല്ലാവർക്കും വേണ്ടി അവതരിപ്പിക്കുകയും ചെയ്ത ഒരുപാടു പദ്ധതികളുടെ വിജയമാണ് നമ്മൾ ഇന്ന് കാണുന്ന എല്ലാ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും കാരണമായത് . ഇതിന്റെ മികച്ച ഉദാഹരങ്ങളിൽ ഒന്നാണ് ഒരിക്കൽ ചക്രം എന്ന കണ്ടെത്തലിൽ തുടങ്ങി ആധുനിക ജീവിതത്തിന്റെ ഭാഗമായി മാറിയ വാഹനങ്ങൾ .
മനുഷ്യന്റെ ഭാവനകളെ ഉപയോഗയോഗ്യമാക്കുന്ന കാര്യങ്ങൾ ആയി മാറ്റപ്പെടുന്ന ഇത്തരം പദ്ധതി പിന്നീട് ഡിസൈനിങ് എന്ന വളരെ വലുതായ ഒരു കരിയർ ആയി മാറപ്പെടുകയും ഇതിനു വേണ്ടുന്ന ആളുകൾ ഡിസൈനേഴ്സ് എന്ന് വിളിക്കപ്പെടാനും തുടങ്ങുകയും ചെയ്തു . ഡിസൈനിങ് എന്ന കാര്യത്തിന്റെ വിജയം ഒരു പ്രോഡക്റ്റ് ആയി മാറപ്പെടുമ്പോളാണ് ആളുകൾക്ക് അത് ഉപയോഗിക്കാൻ സാധിക്കുന്നത് എന്നത് കൊണ്ട് തന്നെ ഡിസൈനിങ് എന്ന വളരെ വലുതായ ഒരു ആശയത്തിന്റെ ഒരു പ്രധാന മേഖല പ്രോഡക്റ്റ് ഡിസൈനിങ് എന്ന് അറിയപ്പെടാൻ തുടങ്ങി .
എന്താണ് ഡിജിറ്റൽ പ്രോഡക്റ്റുകൾ?
ഇലക്രോണിക് ഉപകരണങ്ങളുടെ സഹായത്തോടു കൂടി ഡിജിറ്റൽ രൂപത്തിൽ കാണാനും ഉപയോഗിക്കാനും കഴിയുന്ന പ്രോഡക്റ്റുകളെ ഡിജിറ്റിൽ പ്രോഡക്റ്റ്സ് എന്ന് വിളിക്കാം . വെബ്സൈറ്റുകൾ , ഡിജിറ്റൽ മ്യൂസിക് , മൊബൈൽ അപ്പ്ലിക്കേഷൻസ് , സോഫ്റ്റ്‌വെയർ ഇവയൊക്കെ ഡിജിറ്റൽ പ്രോഡക്റ്റുകളുടെ ഉദാഹരണങ്ങൾ ആയി പറയാം .
ആരാണ് ഒരു യൂസർ ?
ഇൻസ്റ്റാഗ്രാം പോലെ ഉള്ള അപ്പ്ലിക്കേഷനുകൾ പൊതുവിൽ ഡിജിറ്റൽ പ്രൊഡക്ടുകൾ എന്നാണ് അറിയപ്പെടുന്നത് . ഇത്തരം ഒരു പ്രോഡക്റ്റ് ഉപയോഗിക്കുന്നവരെ അതിന്റെ യൂസേഴ്സ് അല്ലെങ്കിൽ ഉപഭോക്താക്കൾ എന്നും പറയാം .
എന്താണ് ഒരു ഇന്റർഫേസ് ?
ഇൻസ്റ്റാഗ്രാം എന്ന അപ്പ്ലിക്കേഷനിൽ ഒരു ഉദാഹരണം ആയി എടുക്കാം . ഇൻസ്റ്റാഗ്രാം - ഒരാൾക്ക് ഉപയോഗിക്കാൻ - അതിൽ കാണാനും ഉപയോഗിക്കാനും കഴിയുന്ന കാര്യങ്ങളെ ( ഉദാഹരണത്തിന് അതിന്റെ ഐക്കണുകൾ , ടെക്സ്റ്റ് ബോക്സ് , ബട്ടൺ , നിറങ്ങൾ ) - ഇൻസ്റ്റാഗ്രാം എന്ന അപ്പ്ലിക്കേഷന്റെ User Interface ( Ui ) എന്ന് വിളിക്കാം .
ഒരു പ്രൊഡക്ടിനെ ( ഒരു അപ്ലിക്കേഷൻ / സോഫ്റ്റ്‌വെയർ /വെബ്സൈറ്റ് ...etc ) ഭംഗി ആയി കാണാനും - ഉപയോഗിക്കാനും കഴിയുന്ന തരത്തിൽ അതിനു വേണ്ട കാര്യങ്ങളെ ( colors , images , shapes , text . etc ... ) ഉണ്ടാക്കി എടുക്കുന്ന പ്രോസസ്സിനെ User Interface ഡിസൈനിങ് എന്ന് പറയാം. ഇതുപോലെ ഉള്ള യൂസർ ഇന്റർഫേസ് ഡിസൈൻ ചെയ്യുന്നവർ ആണ് Ui ഡിസൈനേഴ്സ് :)
എന്താണ് UX അഥവ യൂസർ എക്സ്പീരിയൻസ് ?
ഇനി ഇൻസ്റ്റാഗ്രാം എന്ന അപ്ലിക്കേഷൻ വീണ്ടും വീണ്ടും ഉപയോഗിക്കാൻ നിങ്ങളെ തോന്നിപ്പിക്കുന്ന ഒരുപാടു കാര്യങ്ങളിൽ ഒന്ന് അതിന്റെ ഉപയോഗം അല്ലെങ്കിൽ എക്സ്പീരിയൻസ് നിങ്ങളെ സന്തോഷിപ്പിക്കുന്നു എന്നതാണ് , ഇതിനെ ഒരു ഗുഡ് യൂസർ എക്സ്പീരിയൻസ് എന്ന് വിളിക്കാം :) .. ഇതേ സമയം എന്തെങ്കിലും തരത്തിൽ ഒരു ഉള്ള ഒരു പ്രശ്നം ഇ അപ്പ്ലിക്കേഷന് നേരിട്ടാൽ അത് നിങ്ങളെ നിരാശപെടുത്താൻ സാധ്യത ഉണ്ട് അല്ലെ ? ഇതിനെ ഒരു ബാഡ് യൂസർ എക്സ്പീരിയൻസ് എന്നും വിളിക്കാം . ഇതുപോലെ ഒരു യൂസർ - ഇൻസ്റ്റാഗ്രാം ആപ്പ് പോലെ ഉള്ള ഒരു പ്രോഡക്റ്റ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അനുഭവത്തിന്റെ ( eXperience ) അകെ മൊത്തം ഉള്ള കാര്യങ്ങളെ ( നല്ലതാകാം / മോശമാകാം ) സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു വാക്കാണ് UX എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന User eXperience . ഒരുപാടു റിസേർച്ചുകൾ - പല വിധത്തിൽ ഉള്ള പരീക്ഷണങ്ങൾ എന്നിവ ഇത്തരം ഒരു ഒരു പ്രോഡക്റ്റ് ഉപയോഗിക്കാൻ പോകുന്നവരെ കുറിച്ചും , ഇതിനു ആവശ്യമായ ടെക്നോളജികളെക്കുറിച്ചും നടത്തിയതിനു ശേഷം ആണ് ഇൻസ്റ്റാഗ്രാം പോലെ ഉള്ള ഒരു പ്രോഡക്റ്റ് നമുക്ക് ഉപയോഗിക്കാനായി ലഭിക്കുന്നത് . ഇത്തരം പരീക്ഷണങ്ങൾ തുറന്നും നടന്നു കൊണ്ടിരിക്കേണ്ടത് ഒരു പ്രൊഡക്ടിന്റെ നിലനിൽപ്പിനു അത്യാവശ്യം ആണ് . ഇങ്ങനെ ഉള്ള റിസേര്ച്ചുകളും , നിരീക്ഷണങ്ങളും നടത്തുന്നവർ ആണ് UX റിസേർച്ചർ , UX ഡിസൈനർ :)
ഇങ്ങനെ ഒരു പ്രൊഡക്ടിന്റെ interface നെയും അത് ഉപയോഗിക്കുന്നതിൽ കൂടെ ഉണ്ടാകുന്ന eXperience നെയും ഒരുമിച്ചു ചേർത്ത് പറഞ്ഞാൽ ഉണ്ടാകുന്ന ഒരു കാര്യത്തെ ആണ് UI / UX എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് .
തുടരും ...




Comments